ചെങ്ങന്നൂർ: സേവാഭാരതി മുളക്കുഴ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാദർശൻ പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠനത്തിന് വേണ്ടി വിദ്യാർത്ഥികൾക്ക് സ്മാർട്ട് ടിവി വിതരണം ചെയ്തു. സേവാഭാരതി സംസ്ഥാന സമിതി അംഗം ഡോ.എം. യോഗേഷ് ഉദ്ഘാടനം നിർവഹിച്ചു. ആർ.എസ്.എസ് താലൂക്ക് സമ്പർക്ക പ്രമുഖ് എസ്. സുനിൽ കുമാർ അദ്ധ്യക്ഷനായിരുന്നു.സേവാഭാരതി ജില്ലാ സെക്രട്ടറി കെ.വി.രാജേഷ് മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് സെക്രട്ടറി വി.എസ്.ബിനു, ജോയിന്റ് സെക്രട്ടറിമാരായ വിഷ്ണു മാമ്പഴമഠം, എ.അജയകുമാർ, ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറി അനീഷ് മുളക്കുഴ, എസ്.സിജു, എസ്.അഭിജിത്ത്, അനിൽകുമാർ, എം.ജിതിൻ, എം. രാജഗോപാൽ എന്നിവർ പങ്കെടുത്തു.