പത്തനംതിട്ട : പാട്ടക്കാലാവധി കഴിഞ്ഞ മിച്ചഭൂമി ഭൂരഹിതർക്ക് പതിച്ചു നൽകണമെന്നും ക്ഷേത്രങ്ങളുടെ ഭരണം രാഷ്ട്രീയമുക്തമാക്കണമെന്നും ഹിന്ദു ഐക്യവേദി ജില്ല കൺവെൻഷൻ പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു. ആഗസ്റ്റ് 2 രാമസിംഹൻ ബലിദാനമായി ആചരിക്കുവാനും രാവിലെ 9ന് ജില്ലയിലെ 10000 ഭവനങ്ങളിൽ പുഷ്പാർച്ചന നടത്തുവാനും, ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം ദേവസ്വം ബോർഡ് പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് ഭക്തജനങ്ങൾ നടത്തിവരുന്ന നാമജപ സമരത്തിന്റെ 1001 ദിവസം പിന്നിടുന്ന് 3ന് എല്ലാ ഭവനങ്ങളിലും ഭദ്രദീപം തെളിയിച്ച് ദീപാലങ്കാരം നടത്തുവാനും തീരുമാനിച്ചു. കൺവെൻഷനിൽ മഹിളാ ഐക്യവേദി സംസ്ഥാന രക്ഷാധികാരി പി. ജി.ശശികല ഭദ്രദീപം തെളിയിച്ച് ആരംഭിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എസ്.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബു,വി.സുശികുമാർ, മഞ്ഞപ്പാറ സരേഷ്, കെ.പി. സോമൻ, കെ.സതീഷ് കുമാർ,സി.അശോക് കുമാർ, പി. എൻ. രഘൂത്തമൻ, എം.എസ്. ശ്രീജയൻ, കെ. ശശീധരൻ, കെ.കെ. മനോജ് കുമാർ കോഴഞ്ചേരി, എസ്. മോഹൻദാസ്, എ. കെ. സനിൽകുമാർ, എ.കെ. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി കെ. ആർ. കൃഷ്ണപിള്ള പന്തളം (രക്ഷാധികാരി), കെ.എസ്. പ്രസാദ് (പ്രസിഡന്റ്), കെ.പി. സോമൻ (വർക്കിംഗ് പ്രസിഡന്റ്), കെ.സതീഷ്‌കുമാർ (ജനറൽ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.