01-jci-cgnr
ജെസിഐ ഇന്ത്യയുടെ വൺ ലോം വൺ സ്‌കൂൾ പദ്ധതിയുടെ ഭാഗമായി ജെസിഐ ചെങ്ങന്നൂർ ടൗൺ ,കിഴക്കേനട ഗവ. യുപി സ്‌കൂളിലേക്ക് ആവശ്യമായ അലമാര, ഫ്രിഡ്ജ്, ഓഫീസ് കസേരകൾ, പുസ്തകങ്ങൾ എന്നിവ സ്‌കൂൾ പ്രധാനാധ്യാപിക ടി കെ സുജാത ക്ക് കൈമാറുന്നു

ചെങ്ങന്നൂർ: ജെ.സി.ഐ ഇന്ത്യയുടെ വൺ ലോം വൺ സ്‌കൂൾ പദ്ധതിയുടെ ഭാഗമായി ജെ.സി.ഐ ചെങ്ങന്നൂർ ടൗൺ, കിഴക്കേനട ഗവ. യുപി സ്‌കൂളിലേക്ക് ആവശ്യമായ അലമാര, ഫ്രിഡ്ജ്, ഓഫീസ് കസേരകൾ,പുസ്തകങ്ങൾ എന്നിവ സ്‌കൂൾ പ്രധാനാദ്ധ്യാപിക ടി.കെ സുജാതക്ക് കൈമാറി. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ചെങ്ങന്നൂർ നഗരസഭാ കൗൺസിലർമാരായ ബി.സുദീപ്, ടി.ടി ഭാർഗവി, എസ്.എം.സി ചെയർപേഴ്സൺ അഡ്വ.ദിവ്യ ദീപു ജേക്കബ്, ജെ.സി.ഐ ചെങ്ങന്നൂർ ടൗൺ പ്രസിഡന്റ് ജോർജ് ഐസക്ക്, സെക്രട്ടറി ജോൺ വി കോശി,ഡയറക്ടർ ബെനു വർഗീസ്, പ്രോഗ്രാം ഡയറക്ടർ സുദീപ് മാത്യു,ഷാജി ജോൺ പട്ടന്താനം,അഡ്വ. ജയചന്ദ്രൻ,പി സി വർഗീസ് , ബിബിൻ ജോർജ്, സതീഷ് മോൻ തോമസ്, ഫിലിപ്പ് ചെറിയാൻ, സജികുമാർ എന്നിവർ പങ്കെടുത്തു.