ആറന്മുള : കൊവിഡ് 19 മഹാമാരി കാരണം നടപ്പിലാക്കിയ ഓൺലൈൻ ക്ലാസ് പഠിക്കുന്നതിനുവേണ്ടി ടി.വി. ഇല്ലാത്ത കുട്ടിക്ക് കൊടുക്കുവാനായി ആറന്മുളക്കാരൻ ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ വാങ്ങിയ ടി.വി.ജില്ലാ കളക്ടർക്ക് കൈമാറി. ഗ്രൂപ്പ് അഡ്മിൻ എബി ചരിവുകാലായിൽ, ശ്രീലക്ഷ്മി വേണുഗോപാൽ, ശ്രീരേഖ അമ്പോറ്റി, ശരത് നായർ, ജിഷ ഗോപി, നവമി പ്രസാദ് എന്നിവർ പങ്കെടുത്തു.