അടൂർ : ഭാരതീയ വ്യാപാരി വ്യവസായി സംഘം അടൂർ താലൂക്ക് സമിതി രൂപീ കരണം അടൂർ ഖണ്ഡ് സംഘചാലക് പി.ജി ഗോഖലെ ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി ജില്ലാ കൺവീനർ നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.അടൂർ വെള്ളക്കുളങ്ങര പാഞ്ചജന്യത്തിൽ ചേർന്ന യോഗത്തിൽ ബി.വി.വി.എസ് ജില്ലാ വൈസ് പ്രസിഡന്റ് ശശിധരൻ നായർ, ജില്ലാ ജനറൽ സെക്രട്ടറി എസ്.പ്രമോദ് കുമാർ,ട്രഷറാർ ജി.രാജേഷ് കുമാർ ,അടൂർ താലൂക്ക് കൺവീനർ പ്രശാന്ത് എൻ. കുളനട എന്നിവർ സംസാരിച്ചു. താലൂക്ക്ഭാരവാഹികൾ : കൃഷ്ണകുമാർ ജി. (പ്രസിഡന്റ്) വിനോദ് കളമല, പി.ടി രാധാകൃഷ്ണകുറുപ്പ് ദീപാരാജ് (വൈസ് പ്രസിഡന്റുമാർ )പി.പ്രസാദ് (ജനറൽ സെക്രട്ടറി) സത്യാനന്ദൻ പിള്ള, ജയകുമാർ (സെക്രട്ടറിമാർ) സതീഷ് ലാലു (ട്രഷറാർ) അശോക് (ഏറത്ത്) തമ്പാൻ (കടമ്പനാട്), രാധാകൃഷ്ണ കുറുപ്പ് തെങ്ങമം (പള്ളിക്കൽ) പത്മകുമാർ കൊടുമൺ) എന്നിവരെ പഞ്ചായത്ത് കൺവീനർമാരായും തിരഞ്ഞെടുത്തു.