അടൂർ : സ്വർണക്കടത്ത് കേസിൽ പിണറായി സർക്കാരിനെതിരായി അടൂരിൽ നടന്ന യുവമോർച്ച പ്രക്ഷോഭത്തിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യപ്പെട്ടതിനു ശേഷം ജയിൽ മോചിതരായ യുവമോർച്ച പ്രവർത്തകർക്ക് ബി.ജെ.പി അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി മൈതാനിയിൽ സ്വീകരണം നൽകി .സ്വീകരണ യോഗം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വി .എ സൂരജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് അനിൽ നെടുമ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു .ജില്ല ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ,യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് അനുരാജ് എന്നിവർ സംസാരിച്ചു.