അടൂർ : ജില്ലയിലെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് എ.ഐ.എസ്. എഫ് നേതൃത്വത്തിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കി. ജില്ലാതല ഉദ്ഘാടനം ഗ്രീൻവാലി സെന്ററിൽവച്ച് സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ നഗരസഭാ ചെയർപേഴ്സൺ സിന്ധു തുളസീധരകുറുപ്പിന് കൈമാറി.എ. ഐ. എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബിബിൻരാജ്, ജില്ലാ പ്രസിഡന്റ് അശ്വിൻ മണ്ണടി, എ.ഐ.വൈ. എഫ് മണ്ഡലം പ്രസിഡന്റ് എസ്.അഖിൽ,അനിജു,ആരോമൽ,ചിപ്പി,സുധീഷ്, ആദിത്യൻ,അഞ്ജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.