മല്ലപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പട്ടികജാതി വികസന ഓഫീസ് നിലവിൽ മിനി സിവിൽ സ്റ്റേഷനിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്തേക്ക് മാറ്റുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് അഖില കേരള ചേരമർ ഹിന്ദുമഹാസഭ ആവശ്യപ്പെട്ടു. വർഷങ്ങളായി പ്രവർത്തിക്കുന്ന ഓഫീസിൽ മൂന്ന് സ്ഥിരം ജീവനക്കാരും ഏഴ് എസ്.സി പ്രമോട്ടർമാരും ഉൾപ്പെടെ 13 ലധികം ജീവനക്കാരുണ്ട്. മല്ലപ്പള്ളി താലൂക്കിലെ കുന്നന്താനം, കല്ലൂപ്പാറ, മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ,കൊറ്റനാട്, പഞ്ചായത്തുകളും തിരുവല്ല താലൂക്കിലെ കവിയൂർ പഞ്ചായത്തും ഉൾപ്പെടുന്ന മല്ലപ്പള്ളി ബ്ലോക്ക് മുഴുവനായും ഈ ഓഫീസിന്റെ പരിധിയിലാണ്. മല്ലപ്പള്ളി ജംഗ്ഷന് സമീപത്തു തന്നെ വിവിധ സർക്കാർ ഓഫീസുകളും താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സും അടങ്ങുന്ന സിവിൽ സ്റ്റേഷനിൽനാളിതു വരെസ്ഥിതി ചെയ്തുവരുന്ന ഓഫീസ് യാത്രാ സൗകര്യം കുറവുള്ള കൈപ്പറ്റയിലേക്ക് മാറ്റുന്നത് പൊതുജനങ്ങൾക്ക് ദുരിതമാകുമെന്ന് എ.കെ.സി.എച്ച്.എം.എസ് പ്രസ്താവനയിൽ അറിയിച്ചു.