കോന്നി : കൊവിഡ് സ്ഥിരീകരിച്ച പ്രമാടം സ്വദേശിയായ കേരള ബാങ്ക് ജീവനക്കാരന്റെ സമ്പർക്കപ്പട്ടിക വിപുലം. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ നൂറിൽ കൂടുതൽ ആളുകളാണുള്ളത്. ഇതേ തുടർന്ന് വാർഡ് മെമ്പറും പൊതുപ്രവർത്തകരും ഉൾപ്പടെ നിരവധി ആളുകൾ ഹോം ക്വാറന്റൈനിലായി. ജില്ലാ ഭരണകൂടം പ്രദേശത്തെ കണ്ടെൻമെന്റ് സോൺ ആക്കിയതോടെ 19-ാം വാർഡ് അടച്ചു. ഇദ്ദേഹം അടുത്ത ദിവസങ്ങളിൽ പൊതുപരിപാടികളിലും മറ്റും പങ്കെടുത്തിരുന്നു. സമ്പർക്കപ്പട്ടിക വിപുലമായതോടെ പ്രമാടം നിവാസകൾ കടുത്ത ആശങ്കയിലാണ്.