മല്ലപ്പള്ളി : ലൈഫ് സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതിയുടെ ഭാഗമായി 2017ൽ ഭവനരഹിതരുടേയും ഭൂരഹിതരുടേയും ഗുഭോക്തൃ പട്ടികയിൽ ഉൾപ്പെടുവാൻ സാധിക്കാത്ത ആനിക്കാട് പഞ്ചായത്ത് നിവാസികൾക്ക് ഓൺെലൈനായി സമർപ്പിക്കാം. അക്ഷയ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന അപേക്ഷകൾ പൂരിപ്പിച്ച് റേഷൻ കാർഡ്, ആധാർ കാർഡ്, ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി / പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം), വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് അതാത് വാർഡ്‌മെമ്പർമാരുമായി ബന്ധപ്പെടണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു അറിയിച്ചു.