പത്തനംതിട്ട : വനം വകുപ്പിന്റെ കസ്റ്റഡിയിൽ ഇരിക്കെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ കുടുംബത്തിനെ കേരളാ കോൺഗ്രസ് ജോസ് വിഭാഗം നേതാക്കൾ സന്ദർശിച്ചു. ജില്ലാ പ്രസിഡന്റ് എൻ.എൻ രാജു , സംസ്ഥാന സെക്രട്ടറി ചെറിയാൻ പോളച്ചിറക്കൽ,റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് ആലിച്ചൻ ആറൊന്നിൽ , കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ഏബ്രഹാം വാഴയിൽ,പ്രൊഫ.വർഗീസ് പേരയിൽ, ജില്ലാ ജനറൽ സെക്രട്ടറി ജോർജ് ഏബ്രഹാം, ജില്ലാ സെക്രട്ടറി റഷീദ് മുള്ളൻതറ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശിച്ചത്. . മത്തായിയുടെ ഭാര്യ ഷീബക്ക് എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്. വന മലയോര മേഖലയിലെ കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിൽ ഒന്നാണ് കുടുംബം അനുഭവിക്കുന്നതെന്നും എൻ.എൻ രാജു പറഞ്ഞു.