കോന്നി : ഗവ.മെഡിക്കൽ കോളേജിലെ ശുചീകരണ ജോലികൾ തുടങ്ങി. നിർമ്മാണം പൂർത്തീകരിച്ച ഭാഗങ്ങൾ ശുചീകരിച്ച് ഉപയോഗയോഗ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. പ്രദേശവാസികളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മോപ്പിംഗ് മെഷീനും ഉപയോഗിക്കുന്നുണ്ട് . ശുചീകരണ പ്രവർത്തനങ്ങൾ കെ.യു.ജനീഷ് കുമാർ എം.എൽ.എ വിലയിരുത്തി. പെയിന്റിംഗ് ജോലിയും നടന്നുവരുകയാണ്. ഗ്രൗണ്ട് ഫ്ളോറിലെ പ്രവർത്തനങ്ങളാണ് പൂർത്തിയാകാനുളളത്.
ഗ്രൗണ്ട് ഫ്‌ളോറിൽ കൈവരികളുടെ നിർമ്മാണവും നടക്കുന്നുണ്ട്. ഒ.പി പ്രവേശന കവാടത്തിലെ കൈവരി നിർമ്മാണം തുടങ്ങി. എ.സി പ്ലാന്റ്, ഡി.ജി സെറ്റ്, എച്ച്.ടി ലൈൻ എന്നിവയുടെ നിർമ്മാണവും അവസാന ഘട്ടത്തിലെത്തി.