adarav
മണിമലയാറ്റിൽ ഒഴുക്കിൽപെട്ട ഓമനയെ സാഹസികമായി രക്ഷപെടുത്തിയ റെജി വർഗീസിനെ തിരുമൂലപുരം ആസാദ് നഗർ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ

തിരുവല്ല: മണിമലയാറ്റിൽ ഒഴുക്കിൽപെട്ട വൃദ്ധയെ സാഹസികമായി രക്ഷപെടുത്തിയ തിരുമൂലപുരം ആസാദ് നഗർ റസിഡന്റ്‌സ് അസോസിയേഷൻ അംഗമായ തയ്യിൽ പള്ളത്ത് വർഗീസ് മത്തായി( റെജി) യെ അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു. അസോസിയേഷൻ സെക്രട്ടറി പി.എൻ ഗോപാലകൃഷ്ണപിള്ള ഉപഹാരം നൽകി. വൈസ് പ്രസിഡൻ്റ് ടി.എൻ ഗോപാലകൃഷ്ണൻ പൊന്നാട അണിയിച്ചു. റജിയോടൊപ്പം വൃദ്ധയെ രക്ഷിക്കാൻ സഹായിച്ച അദ്ദേഹത്തിന്റെ ബന്ധു ജോയി വർഗീസിനെ മുൻ സെക്രട്ടറി ടി.എൻ സുരേന്ദ്രൻ പൊന്നാട അണിയിച്ചു. അസോസിയേഷൻ മുൻ പ്രസിഡൻ്റ് ഡോ.ആർ. വിജയമോഹനൻ, കമ്മിറ്റി അംഗങ്ങളായ കുരുവിള മാമ്മൻ, കൈലാസ് എസ്, വിശ്വൻ, വിനോദ് വിജയൻ, പ്രസാദ്.കെ എന്നിവർ പങ്കെടുത്തു.