ചെങ്ങന്നൂർ: പമ്പാനദിയിലേക്ക് പാലത്തിൽ നിന്ന് ചാടിയ യുവാവിനെ രക്ഷപ്പെടുത്തി. ചെങ്ങന്നൂർ വാഴാർ മംഗലം പൊന്നനാടത്ത് വീട്ടിൽ നിബിൻ ജോർജ് (25) ഇന്നലെ ഉച്ചയ്ക്കാണ് മംഗലം പാലത്തിൽ നിന്ന് ആറ്റിലേക്കു ചാടിയത്. വള്ളത്തിലെത്തി സമീപവാസികൾ രക്ഷപ്പെടുത്തുകയായിരുന്നു.