ചിറ്റാർ: വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാനപ്പള്ളിയുടെ നിര്യാണത്തിൽ എസ്.ഡി.പി.ഐ ചിറ്റാർ മേഖലാ പ്രസിഡന്റ് സുബൈർ ചിറ്റാർ അനുശോചിച്ചു. സജീവതയുള്ള പൊതുപ്രവർത്തകനെയാണ് നഷ്ടമായത്. 20വർഷമായി പഞ്ചായത്തിലെ വിവിധ വാർഡുകൾ പ്രതിനിധീകരിച്ചിരുന്ന അദ്ദേഹത്തിന്റെ ജനകീയതയാണ് അതിലൂടെ വ്യക്തമാകുന്നത്. ഷാജിയുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും സന്താപത്തിൽ പങ്കുചേരുന്നു സുബൈർ ചിറ്റാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.