പത്തനംതിട്ട: തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദരോഗത്തിന് ചികിത്സയിലിരിക്കെ കഴിഞ്ഞയാഴ്ച മരിച്ച മെഴുവേലി സ്വദേശിയുടെ കുടുംബത്തില്‍ മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ മരണത്തേ തുടര്‍ന്ന് ഇവര്‍ ക്വാറന്റൈനീലായിരുന്നു. സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്
ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്ന് ഗര്‍ഭിണികളുടേത് ഉള്‍പ്പെടെ ഉറവിടം വ്യക്തമല്ല. ഗര്‍ഭിണികളില്‍ രണ്ടുപേര്‍ ഇരവിപേരൂര്‍ സ്വദേശികളും ഒരാള്‍ വല്ലനയിലുമാണ്. നെടുമ്പ്രത്ത് ചായക്കട നടത്തുന്നയാള്‍ക്കും തിരുവല്ല ആര്‍.എം.എസില്‍ ഒരു ജീവനക്കാരും രോഗം ബാധിച്ചിട്ടുണ്ട്.
മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇവര്‍ കൊല്‍ക്കത്ത സ്വദേശികളാണ്.