പത്തനംതിട്ട: തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ അർബുദരോഗത്തിന് ചികിത്സയിലിരിക്കെ കഴിഞ്ഞയാഴ്ച മരിച്ച മെഴുവേലി സ്വദേശിയുടെ കുടുംബത്തിൽ മൂന്നുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ മരണത്തേ തുടർന്ന് ഇവർ ക്വാറന്റൈനീലായിരുന്നു. സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ മൂന്ന് ഗർഭിണികളുടേത് ഉൾപ്പെടെ ഉറവിടം വ്യക്തമല്ല. ഗർഭിണികളിൽ രണ്ടുപേർ ഇരവിപേരൂർ സ്വദേശികളും ഒരാൾ വല്ലനയിലുമാണ്. നെടുമ്പ്രത്ത് ചായക്കട നടത്തുന്നയാൾക്കും തിരുവല്ല ആർ.എം.എസിൽ ഒരു ജീവനക്കാരും രോഗം ബാധിച്ചിട്ടുണ്ട്.
മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇവർ കൊൽക്കത്ത സ്വദേശികളാണ്.