പത്തനംതിട്ട : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് വീണാ ജോർജ് എം.എൽ.എ തെർമൽ സ്‌കാനർ കൈമാറി. കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈഷൻ ജില്ലാ കമ്മിറ്റിയാണ് തെർമൽ സ്‌കാനർ നൽകിയത്.
യാത്രക്കാർക്കും കെ.എസ്.ആർ.ടി.സി ജീവനകാർക്കും, തെർമൽ സ്‌കാനർ ഉപയോഗപ്രദമാകുമെന്ന് എം.എൽ.എ പറഞ്ഞു. ഇതോടൊപ്പം വാഹനം ശുചീകരിക്കുന്നതിനുള്ള മരുന്നുകളും, ജീവനകാർക്കുള്ള സാനിറ്റൈസറുകളും എം.എൽ.എ കൈമാറി. ഡിപ്പോയ്ക്ക് വേണ്ടി ഡി.ടി.ഒ റോയി ജേക്കബ് തെർമൽ സ്‌കാനർ എം.എൽ.എയിൽനിന്ന് ഏറ്റു വാങ്ങി.
സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് കുമാർ, കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി പി. ഷംസുദ്ദീൻ, പെൻഷനേഴ്‌സ് ഓർഗനൈസേഷൻ യൂണിറ്റ്
സെക്രട്ടറി ജോർജ് മാത്യൂ, ഷാൻ ജയിംസ്, കെ.സി. സജി, എസ്.ഡി. ബാബു, വി. എസ് സുഭാഷ്, പി.ആർ. സന്തോഷ്, വേണു ഗോപാൽ, സി.എം. പ്രകാശ് എന്നിവർ പങ്കെടുത്തു.