road
road

ചെങ്ങന്നൂർ: പാണ്ടനാട് നാലാം വാർഡിൽ സി.എസ്‌.ഐ പള്ളി കെ.പി.എം.എസ് ശ്മശാനം റോഡ് തകർന്നിട്ട് നാളുകളായിട്ടും കണ്ടില്ലെന്ന് നടിച്ച് പഞ്ചായത്ത് അധികൃതർ. പതിനെട്ടൊളം കുടുംബങ്ങളാണ് സഞ്ചാരയോഗ്യമല്ലാത്ത വഴി മൂലം ദുരിതം അനുഭവിക്കുന്നത്. നിരവധി തവണ പരാതി ഉന്നയിച്ചിട്ടും നടപടിയില്ല. തിക്കേകാട് ഭാഗത്തു നിന്നും കെ.പി.എം..എസ് ശ്മശാനം വരെയുള്ള എഴുനൂറ് മീറ്റർ വരുന്ന പന്ത്രണ്ടടി വീതിയുള്ള പാത മഴക്കാലം എത്തുന്നതോടെ കാൽ നടയാത്ര പോലും സാദ്ധ്യമല്ല. നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡിന്റെ ഇരുവശവും കാട് വളർന്ന് നിൽക്കുകയാണ്.ഇഴജന്തുക്കളുടെ ശല്യവും ഉണ്ട്. മഴക്കാലമായതോടെ സ്ഥിതി കൂടുതൽ വഷളായിരിക്കുകയാണ്. റോഡിന്റെ എല്ലാ ഭാഗങ്ങളിലും കുഴിയും ചെളിയും നിറഞ്ഞിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യസംഭവമാണ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചതു മൂലം ഇതു വഴി വിദ്യാർത്ഥികൾ ഒഴികെ മറ്റെല്ലാസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ഇവർ സാഹസീകമായാണ് ഇതുവഴി കടന്നു പോകുന്നത്.

ഫണ്ട് അനുവദിച്ചിട്ടുണ്ട്, ചെലവഴിക്കുന്നില്ല

പഞ്ചായത്തിൽ നിന്നും എല്ലാ വർഷവും രണ്ടും, മൂന്നും ലക്ഷം രൂപ അനുവദിച്ചതായി മെമ്പർമാർ പറയുമെങ്കിലും ആ തുക ഇവിടെ ചിലവഴിക്കാറില്ല. ഈ ശോചനിയാവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയാൽ 'ഇപ്പ ശര്യാക്കിത്തരാം' ഫണ്ട് അനുവദിച്ചിട്ടുണ്ട് എന്നാണ് ഇപ്പോഴും പഞ്ചായത്ത് പ്രസിഡന്റിന്റെ മറുപടി. സ്വകാര്യ വാഹനങ്ങൾ ഓട്ടം വിളിച്ചാൽ അമിത കൂലി വാങ്ങുന്നെന്ന ആരോപണവുമുണ്ട്. റോ‌ഡ് സഞ്ചാരയോഗ്യമാക്കിയാൽ ഇവിടെയുള്ള കുടുംബങ്ങൾക്ക് മേടപ്പടി, മിത്രമഠം ഭാഗത്തേക്കുള്ള ഇപ്പോഴുള്ള ദൂരത്തിൽ 2.5 കിലോമീറ്റർ കുറക്കാൻ സാധിക്കും.

18 കുടുംബങ്ങൾ ദുരിതത്തിൽ

--------------------------------------------------

-നിരവധിപ്പേരുടെ ആശ്രയും

-ചുറ്റു കാടും വളർന്നു

-ഇഴ ജന്തു ശല്യം വേറെ

-പഞ്ചായത്ത് അധികൃതർ തിരിഞ്ഞു നോക്കുന്നില്ല

-----------------------------------------------------

പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്

ഇപ്പം ശരിയാക്കിത്തരാം ഫണ്ട് അനുവദിച്ചിട്ടുണ്ട്......