coronavirus

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ചു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും രണ്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും 18 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

ജില്ലയിൽ ഇതുവരെ ആകെ 1557 പേർ രോഗ ബാധിതരായി. ഇതിൽ 691 പേർ സമ്പർക്കം മൂലം രോഗികളായവരാണ്. ഇന്നലെ 19 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1080 ആണ്. ജില്ലക്കാരായ 475 പേർ ചികിത്സയിലാണ്. ഇതിൽ 466 പേർ ജില്ലയിലും, ഒൻപതു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 102 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 98 പേരും അടൂർ ജനറൽ ആശുപത്രിയിൽ നാലു പേരും റാന്നി മേനാംതോട്ടം സി.എഫ്.എൽ.ടി.സിയിൽ 69 പേരും പന്തളം അർച്ചന സി.എഫ്.എൽ.ടി.സിയിൽ 40 പേരും ഇരവിപേരൂർ സി.എഫ്.എൽ.ടി.സിയിൽ 13 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സി.എഫ്.എൽ.ടി.സിയിൽ 149 പേരും ഐസൊലേഷനിൽ ഉണ്ട്.
സ്വകാര്യ ആശുപത്രികളിൽ 17 പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 492 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. ഇന്നലെ പുതിയതായി 30 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
ജില്ലയിൽ 3833 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1190 പേരും മറ്റുസംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1559 പേരും നിലവിൽ നിരീക്ഷണത്തിലാണ്.

വിദേശത്തുനിന്ന് വന്നവർ
1) സൗദിയിൽ നിന്ന് എത്തിയ അടിച്ചിപ്പുഴ സ്വദേശിനി 42കാരി.
2) ദുബായിൽ നിന്ന് എത്തിയ ഐത്തല സ്വദേശി 30 കാരൻ.
3) ദുബായിൽ നിന്ന് എത്തിയ തുമ്പമൺ സ്വദേശി 33 കാരൻ.
4) അബുദാബിയിൽ നിന്ന് എത്തിയ നിരണം നോർത്ത് സ്വദേശി 49 കാരൻ.
5) ദുബായിൽ നിന്ന് എത്തിയ കോഴിമല സ്വദേശി 31കാരൻ.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ
6) പശ്ചിമബംഗാളിൽ നിന്ന് എത്തിയ നെല്ലിയ്ക്കാമൺ സ്വദേശി 26 കാരൻ.
7) ബാംഗ്ലൂരിൽ നിന്ന് എത്തിയ കാവുംഭാഗം സ്വദേശി 30കാരൻ.

സമ്പർക്കം മുഖേന രോഗം ബാധിച്ചവർ
8) മെഴുവേലി സ്വദേശിനിയായ 45 വയസുകാരി. കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയാണ്. മുൻപ് രോഗബാധിതനായി മരണമടഞ്ഞ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളതാണ്.
9) ഉളളന്നൂർ സ്വദേശിയായ 58 വയസുകാരൻ.
10) അയിരൂർ സ്വദേശിനിയായ 39 വയസുകാരി. കുമ്പനാട് സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയാണ്. സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
11) മൈലപ്ര സ്വദേശിയായ 56 വയസുകാരൻ.
12) തിരുവല്ല സ്വദേശിയായ 18 വയസുകാരൻ.
13) മുട്ടാർ സ്വദേശിയായ 54 വയസുകാരൻ. പാസ്റ്റർ ആണ്.
14) കാരയ്ക്കൽ സ്വദേശിയായ 23 വയസുകാരൻ.
15) ആറന്മുള സ്വദേശിയായ 46 വയസുകാരൻ. സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
16) ആറന്മുള സ്വദേശിനിയായ 43 വയസുകാരി. രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.
17) ആഞ്ഞിലിത്താനം സ്വദേശിനിയായ 60 വയസുകാരി. ചങ്ങനാശേരി ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായ മത്സ്യ വ്യാപാരിയുടെ കുടുംബാംഗം.
18) ആഞ്ഞിലിത്താനം സ്വദേശിയായ 65 വയസുകാരൻ. മത്സ്യ വ്യാപാരിയുടെ കുടുംബാംഗം.
19) ആഞ്ഞിലിത്താനം സ്വദേശിനിയായ 11 വയസുകാരി. മത്സ്യ വ്യാപാരിയുടെ കുടുംബാംഗം.
20) ആഞ്ഞിലിത്താനം സ്വദേശിനിയായ 15 വയസുകാരി. മത്സ്യ വ്യാപാരിയുടെ കുടുംബാംഗം.
21) ആഞ്ഞിലിത്താനം സ്വദേശിനിയായ 16 വയസുകാരി.മത്സ്യ വ്യാപാരിയുടെ കുടുംബാംഗം.
22) ആഞ്ഞിലിത്താനം സ്വദേശിനിയായ 40 വയസുകാരി. മത്സ്യ വ്യാപാരിയുടെ കുടുംബാംഗം.
23) ആഞ്ഞിലിത്താനം സ്വദേശിനിയായ 62 വയസുകാരി. മത്സ്യ വ്യാപാരിയുടെ കുടുംബാംഗം.
24) മല്ലപ്പളളി സ്വദേശിനിയായ 30 വയസുകാരി. മല്ലപ്പളളി താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയാണ്.
25) കോട്ടാങ്ങൽ സ്വദേശിയായ 17 വയസുകാരൻ.