പത്തനംതിട്ട : പത്തനംതിട്ടയിൽ വനപാലകരുടെ കസ്റ്റഡിയിലായിരുന്ന യുവ കർഷകൻ പി.പി. മത്തായിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഉന്നത തലത്തിലുള്ള സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റക്കാരായവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും കേരള കോൺഗ്രസ് (പി.സി.തോമസ് വിഭാഗം) തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.പാർട്ടി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി രതീഷ് പി.ടി ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി പി.ഡാനിയേൽ അദ്ധ്യക്ഷനായിരുന്നു.നാസർ റാവുത്തർ,ഗോപി മുരിക്കേത്ത്,ടോണി കുര്യൻ തുടങ്ങിയവർ സംസാരിച്ചു.