ചെങ്ങന്നൂർ: ബി.ജെ.പി ചെങ്ങന്നൂർ നിയോജക മണ്ഡലത്തിന്റെ സമ്പൂർണ കമ്മിറ്റിയോഗം ഔൺലൈൻ വീഡിയോ കോൺഫ്രൻസിലൂടെ നടത്തി. ബി.ജെ.പി ദേശീയ കൗൺസിലംഗം വെള്ളിയാകുളം പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല പ്രസിഡന്റ് എം വി ഗോപകുമാർ,ദക്ഷിണമേഖല സെക്രട്ടറി ബി. കൃഷ്ണകുമാർ, ജില്ല ജന:സെക്രട്ടറി ഡി. അശ്വനിദേവ്, ജില്ല സെക്രട്ടറി സജു ഇടക്കല്ലിൽ, ട്രഷർ കെ ജി കർത്ത, സെൽ കോർഡിനേർ ജി.വിനോദ്കുമാർ, ജന:സെക്രട്ടറിമാരായ പ്രമോദ് കാരയ്ക്കാട്, രമേശ് പേരിശേരി, മഹിള മോർച്ച ജില്ല പ്രസിഡന്റ് കലരമേശ് എന്നിവർ സംസാരിച്ചു. കൊവിഡ് പ്രവർത്തനങ്ങളിലെ പാളിച്ചകൾ പരിഹരിക്കണമെന്നും, പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഗൗരവകരമായി ഇടപ്പെടണം എന്നാവശ്യപ്പെട്ട് ബി.ജെ.പി ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ആഗസ്റ്റ് നാലാം തീയതി ചൊവ്വാഴ്ച രാവിലെ 10 ന് പ്രതിഷേധസമരങ്ങൾ നടത്തുമെന്നും യോഗം തീരുമാനിച്ചു.