പന്തളം: കുരമ്പാലതെക്ക് മുക്കോടി ഭാഗത്ത് വ്യാജമദ്യ വില്പന വ്യാപകം . കഴിഞ്ഞകുറെ നാളുകളായി രാപ്പകൽ വ്യത്യാസമില്ലാതെ ഈ ഭാഗത്തെ ചിലവീടുകൾ കേന്ദ്രീകരിച്ചാണ് കച്ചവടം. മദ്യം കുടിക്കുന്നതിനും വാങ്ങുന്നതിനും സമീപ സ്ഥലങ്ങളിൽ നിന്നു പോലും ആളുകൾ വാഹനങ്ങളിൽ ഇവിടെ എത്തറുണ്ട്. മദ്യപിച്ച് ബഹളം കൂട്ടുന്നതിനാൽ വില്പന കേന്ദ്രത്തിന് സമീപത്തെ വീട്ടുകാരും ബുദ്ധിമുട്ടിലാണ്. കൊവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മറ്റ് പ്രദേശങ്ങളിൽ നിന്ന് ആളുകൾ എത്തുന്നതിനാൽ പ്രദേശവാസികൾക്കും ഭീതിയുണ്ട്. മദ്യ വിൽപ്പനക്കെതിരെ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.