ചെങ്ങന്നൂർ: കള്ളക്കടത്തിനും ദേശവിരുദ്ധ പ്രവർത്തനത്തിനും ഇടനിലക്കാരായവരുമായി ചങ്ങാത്തം വച്ച് പുലർത്തുന്നവർ മന്ത്രിസഭയിൽ തുടരുന്നത് അഭികാമ്യമല്ലെന്ന് രാഷ്ട്രീയ ലോക്ദൾ സംസ്ഥാന പ്രസിഡന്റ് ജിജി പുന്തല അഭിപ്രായപ്പെട്ടു. പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.പി.രാജൻ, എ.കെ. ബൂസരി, അജിത് വർഗീസ്, പി. എൻ. മാധവൻ, ബഷീർ കിഴക്കേമഠം, നസീമ ഇബ്രാഹിംകുട്ടി, ഷബീർ അബാസ് എന്നിവർ സംസാരിച്ചു.