ഇലവുംതിട്ട: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നീർക്കര വട്ടപ്പറപ്പിൽ ചന്ദ്രമോഹന്റെ മകൻ ദീപു (38) വിന്റെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് 6 മണിയോടെ വീടിനുള്ളിൽ കാണപ്പെട്ടത്.പത്തനംതിട്ടയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിലേക്ക് മാറ്റി.