03-chittar
അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ന്യൂനപക്ഷ ഡവലപ്പ്‌മെന്റ് കോപ്പറേഷൻ ഡയറക്ടർ ഫാ.മാത്യൂസ് വാഴക്കുന്നം, ഗ്രാമ പഞ്ചായത്തംഗം ബി.ശശിധരൻ എന്നിവരോടൊപ്പം കുടുംബാംഗങ്ങളെ സന്ദർശിച്ചപ്പോൾ

ചിറ്റാർ : വനപാലകരുടെ കസ്റ്റഡിയിലിരിക്കെ കുടപ്പന പടിഞ്ഞാറെചരുവിൽ പി.പി.മത്തായി ദുരൂഹ സാഹചര്യത്തിൽ മരിച്ചതിനെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ആവശ്യപ്പെട്ടു. മത്തായിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിനും വനംവകുപ്പിനും അപമാനവും നാട്ടുകാരുടെ പ്രതിഷേധത്തിനും ഇടയാക്കിയ സംഭവമാണിത്.
കസ്റ്റഡിയിലെടുത്ത ആളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന ഉത്തരവാദിത്വം വനംവകുപ്പ് ജീവനക്കാർക്കുണ്ടായിരുന്നു. മത്തായിയെ കസ്റ്റഡിയിലെടുക്കുമ്പോൾ വൃദ്ധയായ മാതാവിനെ വനപാലകർ അസഭ്യം പറഞ്ഞതായും ബലപ്രയോഗത്തിലൂടെ തള്ളി മാറ്റിയതായുംപരാതിയുണ്ട് മത്തായിയുടെ ഭാര്യയോട് പണം ആവശ്യപ്പെട്ടതായും ആരോപണമുണ്ട്.
സം ഭവവുമായി ബന്ധപ്പെട്ടവർക്കെല്ലാം എതിരെ നടപടി വേണമെന്ന് എം.എൽ.എ പറഞ്ഞു.ന്യൂനപക്ഷ ഡവലപ്പ്‌മെന്റ് കോപ്പറേഷൻ ഡയറക്ടർ ഫാ.മാത്യൂസ് വാഴക്കുന്നം, ഗ്രാമ പഞ്ചായത്തംഗം ബി.ശശിധരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.