പത്തനംതിട്ട : ഓൺലൈനായി നടത്തിയ ജില്ലാ കളക്ടറുടെ തിരുവല്ല താലൂക്ക്തല പൊതുജന പരാതി പരിഹാര അദാലത്തിൽ 32 പരാതി ലഭിച്ചതിൽ 12 എണ്ണം പരിഹരിച്ചു. ജില്ലാ കളക്ടർ പി.ബി. നൂഹിന്റെ അദ്ധ്യക്ഷതയിലാണ് ഓൺലൈൻ അദാലത്ത് നടന്നത്.
ലഭിച്ച പരാതികളിൽ 20 എണ്ണം പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി. പരാതിക്കാർ അക്ഷയ കേന്ദ്രങ്ങൾ മുഖേനയാണ് അദാലത്തിൽ പങ്കെടുത്തത്.