അടൂർ : നഗരസഭാ പരിധിയിലെ ഭവനരഹിത , ഭൂരഹിത - ഭവനരഹിത ഗുണഭോക്താക്കൾക്ക് ലൈഫ് പദ്ധയിൽ ഉൾപ്പെടുത്തി വീടും സ്ഥലവും ലഭ്യമാക്കുന്നതിതിലേക്ക് 14 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിലവിൽ വീടും വസ്തുവും ഇല്ലാത്ത അർഹരായവർ റേഷൻകാർഡ്,ആധാർ കാർഡ്, സർട്ടിഫിക്കറ്റ്, ഭൂരഹിത കുടുംബമാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്. സ്വയംസത്യവാഗ്മൂലം എന്നിവ സഹിതം ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. അഞ്ച് സെന്റിൽ കൂടാത്ത വസ്തുവുള്ള ഭവനരഹിതർ ആധാർ കാർഡ്, റേഷൻ കാർഡ്, വരുമാന സർട്ടിഫിറ്റ്, സ്വയം സത്യവാഗ് മൂലം എന്നിവ സഹിതം അപേക്ഷിക്കണം.പട്ടിജാതി, പട്ടിക വർഗ്ഗ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഇളവ് ലഭിക്കും. അപേക്ഷകൾ അക്ഷയകേന്ദ്രങ്ങൾ മുഖേനയോ, www.life.2020.kerala.gov.in എന്ന വെബ് സൈറ്റ് മുഖേനയോ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രോജക്ട് ഓഫീസറുടെ 9847769350 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.