റാന്നി : കുടപ്പനയിലെ മത്തായിയുടെ ദുരൂഹ മരണത്തിന് കാരണക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മലങ്കര ഓർത്തഡോക്സ് യുവജനപ്രസ്ഥാനം തണ്ണിത്തോട് ഡിസ്ട്രിക്ടിൻ്റെ നേതൃത്വത്തിൽ റാന്നി ഡി.എഫ്. ഒ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കേന്ദ്ര യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ. അജി വർഗീസ് ഉദ്ഘാടനം ചെയ്തു.തുമ്പമൺ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ബിജു തോമസ് പറന്തൽ അദ്ധ്യക്ഷത വഹിച്ചു.സഭാ മാനേജിംഗ് കമ്മിറ്റി അംഗം റോണി വർഗീസ്,ഫാ.പി.വൈ.ജെസൺ,സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ വർഗ്ഗീസ് പേരയിൽ, അലക്‌സ് കെ.പോൾ,ജോജി പി തോമസ്,തുമ്പമൺ ഭദ്രാസന ട്രഷറർ എം.ജെ.രെഞ്ചു,നിലയ്ക്കൽ ഭദ്രാസന ട്രഷറർ ബോബി കാക്കനപ്പള്ളിൽ, കേന്ദ്ര സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ, മേഖല സെക്രട്ടറി അനി കിഴക്കുപുറം,യൂണിറ്റ് സെക്രട്ടറി എം.ബി.ജസ്റ്റിൻ,ഡിസ്ട്രിക്ട് ഓർഗനൈസർ ജോമോൻ മരുതൂർ എന്നിവർ സംസാരിച്ചു.