04-cgnr-firstline-treatme
നഗരസഭയുടെ കോവിഡ് 19 ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ക്രിസ്ത്യൻ കോളേജിൽ നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്യുന്നു. സെക്രട്ടറി ജി.ഷെറി, ബെറ്റ്സി തോമസ്, സൂസമ്മ ഏബ്രഹാം, മേഴ്സി ജോൺ, റ്റി.രാജൻ, വത്സമ്മ ഏബ്രഹാം, ശ്രീദേവി ബാലകൃഷ്ണൻ, ശോഭാ വർഗീസ്, കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂർ, സുജാ ജോൺ എന്നിവർ സമീപം.

ചെങ്ങന്നൂർ : നഗരസഭയുടെ കൊവിഡ് 19 ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ക്രിസ്ത്യൻ കോളേജിൽ നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ വത്സമ്മ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശോഭാ വർഗീസ്, സുജാ ജോൺ, വാർഡ് കൗൺസിലർ സൂസമ്മ ഏബ്രഹാം,ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പാൾ ഡോ.ജോൺസൺ ബേബി, മാർത്തോമ്മാ സഭ മാനേജ്‌മെന്റ് കമ്മിറ്റി ട്രഷറർ ജോജി ചെറിയാൻ, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ.എം.രാജീവ്, കോവിഡ് കെയർ ക്ലിനിക്കിന്റെ ചുമതലയുള്ള ഡോ. കെ.ജിതേഷ്, നഗരസഭാ സെക്രട്ടറി ഡി.ഷെറി, ഹെൽത്ത് ഇൻസ്‌പെക്ടർ ടി. രാജൻ എന്നിവർ സംസാരിച്ചു. ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിനായി കോളേജ് അനുവദിച്ചുതന്നതിനുള്ള ഉപഹാരം നഗരസഭാ ചെയർമാൻ കെ.ഷിബുരാജനിൽ നിന്ന് ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഡോ.ജോൺസൺ ബേബി, മാർത്തോമ്മാ സഭ മാനേജ്‌മെന്റ് കമ്മിറ്റി ട്രഷറർ ജോജി ചെറിയാൻ എന്നിവർ ഏറ്റുവാങ്ങി. ജില്ലാ ഭരണകൂടം ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ചാൽ ഏതുസമയത്തും സെന്റർ പ്രവർത്തിച്ചു തുടങ്ങാനാകുമെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു.കോളേജ് ഓഡിറ്റോറിയത്തിലും ക്ലാസ്മുറികളിലുമായി 150 കിടക്കകളാണ് സ്ജ്ജീകരിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ 300 പേരെ വരെ വ്രേശിപ്പിക്കാവുന്ന സൗകര്യമുണ്ടെന്ന് ചെയർമാൻ പറഞ്ഞു.