04-edanadu
ഇടനാട് കേന്ദ്രീകരിച്ചുള്ള എന്റെ ഇടനാട് സൗഹൃദ കൂട്ടായ്മയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ നിർവ്വഹിക്കുന്നു

ചെങ്ങന്നൂർ: ഇടനാട് കേന്ദ്രീകരിച്ചുള്ള എന്റെ ഇടനാട് സൗഹൃദ കൂട്ടായ്മയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ നിർവഹിച്ചു.നഗരസഭാ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്കുള്ള സ്റ്റീൽ പ്ലേറ്റുകൾ നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ പ്രസിഡന്റ് ഗോപാലകൃഷ്ണക്കുറുപ്പിൽ നിന്നും ഏറ്റുവാങ്ങി.രണ്ടുപേർക്കുള്ള ചികിത്സാ സഹായം ചെയർമാൻ ചടങ്ങിൽ കൈമാറി. ജി.ഗോപാലകൃഷ്ണപിള്ള, ജോൺ ദാനിയേൽ, വി.എൻ.രാധാകൃഷ്ണപണിക്കർ,എൻ.എം.ഫിലിപ്പോസ് എന്നിവർ സംസാരിച്ചു.