കൊക്കാത്തോട്: അരുവാപ്പുലം പഞ്ചായത്ത് നാലാം വാർഡ് നെല്ലിക്കാപ്പാറ, കോട്ടംപ്പാറ നീരാമക്കുളം എന്നിവിടങ്ങളിൽ കുട്ടികൾക്കായി ടി.വിയും ഡിഷും വിതരണം ചെയ്തു. ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുടുംബത്തിന് സാമൂഹ്യ പ്രവർത്തക ശോഭ സജീവ് നൽകിയ ടി.വിയും യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ നൽകിയ ഡിഷും വാർഡ് മെമ്പർ സൂസൻ തോമസാണ് വിതരണം ചെയ്തത്.സാംബവ മഹാസഭ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ്‌ സതീഷ് മല്ലശ്ശേരി ,ശോഭ സജീവ്, ജിജോ പാപ്പച്ചൻ,സന്തോഷ്‌ വേലംപറമ്പിൽ,സിബി ജോൺ, ബെറ്റ്സി സജി തുടങ്ങിയവർ സംസാരിച്ചു.