പെരുമ്പെട്ടി: പെരുമ്പെട്ടി പൊലീസ് അതിർത്തിയിൽപ്പെട്ട കോട്ടാങ്ങൽ പഞ്ചായത്ത് പൂർണമായും നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് എസ്.എച്ച്.ഒ വിപിൻ ഗോപിനാഥ് അറിയിച്ചു.കഴിഞ്ഞമാസം നിയന്ത്രണങ്ങൾ ലംഘിച്ചതിന് 32 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ക്വാറന്റെൻ ലംഘിച്ചതിന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചുങ്കപ്പാറ സ്വദേശികളായ രണ്ട് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നടപടികൾ തുടരുമെന്നും ഇൻസ്‌പെക്ടർ അറിയിച്ചു.