പത്തനംതിട്ട : മുഖ്യമന്ത്രിയുടെ ദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയ റാന്നിഅങ്ങാടി പഞ്ചായത്തിലെ ചരുവിൽപ്പടി നസറേത്ത് പള്ളിപ്പടി റോഡ് നിർമ്മാണം ഇന്ന് വൈകിട്ട് മൂന്നിന് ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് റാന്നി അങ്ങാടി പഞ്ചായത്ത് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ രാജു എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, ജില്ലാ കളക്ടർ പി.ബി.നൂഹ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, എൽ.എസ്.ജി.ഡി എക്സിക്യൂട്ടീവ് എൻജിനിയർ തുടങ്ങിയവർ പങ്കെടുക്കും.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 1000 കോടി രൂപ ചെലവഴിച്ച് ദ്ദേശറോഡ് പനുരുദ്ധാരണ പദ്ധതി എന്ന പേരിൽ ഒരു പ്രത്യേക പദ്ധതിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടത്തിൽ ജില്ലയിലെ റോഡും ഉൾപ്പെടുത്തിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നത്.