ചെങ്ങന്നൂർ: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അയ്യങ്കാളിയുടെ 158ാം ജയന്തിയാഘോഷം 28 മുതൽ സെപ്റ്റംബർ 1 വരെ ശാഖാ തലത്തിൽ ആചരിക്കുവാൻ തീരുമാനിച്ചു.എ.കെ.പി.എം.എസ് ചെങ്ങന്നൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാഖകൾക്കുള്ള മാസ്‌ക് വിതരണം ബോർഡ് മെമ്പർ വി.കെ ഭാസ്‌കരൻ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ.ജെ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.വി.കെ യശോധരൻ,പി.ഡി വിശ്വംഭരൻ, അനീഷ്, പ്രസാദ്,ശശി, ശ്രീജാ ബിജു, സുജാദേവി, ഗീതാപ്രകാശ്,പ്രസന്ന ഷാജി, തിലകമ്മ എന്നിവർ നേതൃത്വം നൽകി.