പത്തനംതിട്ട- പത്തനംതിട്ടയിൽ കൊവിഡ് ടെസ്റ്റിംഗ് ലബോറട്ടറി തുടങ്ങണമെന്ന് കെ പി സി സി അംഗം പി. മോഹൻരാജ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റിംഗ് ലബോറട്ടറി ഇല്ലാത്ത മൂന്നു ജില്ലകളിൽ ഒന്ന് പത്തനംതിട്ടയാണ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ഉൾപ്പടെ യുള്ള ജില്ലകളിൽ ഒന്നിൽ കൂടുതൽ ലബോറട്ടറി ഉണ്ട്. കഴിഞ്ഞ മാസം 16 മുതലുള്ള ജില്ലയിലെ 1600 ഫലങ്ങൾ ഇനിയും തിരുവനന്തപുരത്തെ ലബോറട്ടറി യിൽ നിന്ന് വരാനുണ്ട്. അടിയന്തര പരിഹാരം കാണണം.