abc
പരാതി നൽകി. (ചിത്രം : മരുതിമൂട് ജാക്ക് കോട്ടേജിനു ഭീഷണിയായി നിൽക്കുന്ന മരങ്ങൾ കടയുടെ മുകളിൽ തേക്കിൻ്റെ ചില്ല വീണതും കാണാം)

ഇളമണ്ണൂർ: തേക്ക് മരം വീടിനും കാർഷിക ഉദ്പ്പന്നങ്ങൾക്കും ഭീഷണിയാകുന്നു.. എനാദിമംഗലം പഞ്ചായത്തിലെ 14ാം വാർഡിൽ ജാക്ക് കോട്ടേജിൽ ഗബ്രിയേൽ ജോസഫ് - മോളി ദമ്പതികളുടെ വീടിൻ്റെയും കാർഷിക ഉത്പന്നങ്ങൾ വിൽക്കുന്ന കടയുടെയും തൊട്ടടുത്താണ് തേക്ക് മരങ്ങൾ ഭീഷണിയായി നിലകൊള്ളുന്നത്. തിങ്കളാഴ്ച രാവിലെ കാറ്റിൽ തേക്കിൻ്റെ ചില്ല കടയുടെ മുകളിൽ പതിച്ചു. ഒരു വർഷത്തിലധികമായി ദമ്പതികൾ പഞ്ചായത്ത്, റവന്യു, അധികൃതർക്ക് പരാതി നൽകുകയാണ്. എന്നാൽ എതിർകക്ഷിയെ ഫോണിൽ വിളിച്ച് പറഞ്ഞതല്ലാതെ നടപടി ഒന്നുമുണ്ടായില്ലെന്ന് ഗബ്രിയേൽ ജോസഫ് പറഞ്ഞു. തിങ്കളാഴ്ച പഞ്ചായത്ത് അധികൃതർക്ക് വീണ്ടും പരാതി നൽകാനാണ് തീരുമാനം.