തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി ഓർത്തോപീഡിക്സ് വിഭാഗത്തിന്റെയും മദ്ധ്യകേരള ഓർത്തോപീഡിക്സ് ക്ലബിന്റെയും കേരള ഓർത്തോപീഡിക്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ അസ്ഥി സന്ധി ദിനാചരണം ഇന്ന് നടക്കും. അസ്ഥികളുടെ ബലക്കുറവുമൂലം മുട്ടുകൾക്കും മറ്റ് സന്ധികൾക്കും ഉണ്ടാകുന്ന തേയ്മാനം തടയുക എന്ന ലക്ഷ്യത്തോടെ ജനങ്ങളെ ബോധവത്കരിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ന് പുഷ്പഗിരി ഓർത്തോപീഡിക്സ് വിഭാഗത്തിലെ സേവനങ്ങൾ ഇ ഹെൽത്തിലൂടെ ജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കുമെന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ.പി.എസ്.ജോൺ അറിയിച്ചു. ബോധവൽക്കരണ സെമിനാറുകൾക്കു മധ്യകേരള ഓർത്തോപീഡിക്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ.ജോർജ് തോമസ്, സെക്രട്ടറി ഡോ.സാംസൺ സാമുവേൽ എന്നിവർ നേതൃത്വം നൽകും.