04-cpi-chittar
മത്തായിയുടെ ബന്ധുക്കളെ സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ, സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം എം വി വിദ്യാധരൻ, സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, സന്തോഷ് ചാണ്ടി എന്നിവർ സന്ദർശിക്കുന്നു

പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചിറ്റാർ പഞ്ചായത്തിലെ കുടപ്പന പടിഞ്ഞാറെചരുവിൽ മത്തായിയുടെ ബന്ധുക്കളെ സിപിഐ നേതാക്കൾ വീട്ടിലെത്തി ആശ്വസിപ്പിച്ചു. ജില്ലാ സെക്രട്ടറി എ.പി ജയൻ, സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം എം.വി വിദ്യാധരൻ, സംസ്ഥാന കൗൺസിൽ അംഗം പി.ആർ ഗോപിനാഥൻ, സന്തോഷ് ചാണ്ടി എന്നിവരാണ് ഇന്നലെ വീട്ടിലെത്തി ഭാര്യ ഷീബ, മക്കളായ സോനാ, ഡോണ,മത്തായിയുടെ മാതാവ് എന്നിവരെ ആശ്വസിപ്പിച്ചത്.