തിരുവല്ല: കോൺഗ്രസ് നേതാവായിരുന്ന കെ.സദാശിവപ്പണിക്കരുടെ രണ്ടാം ചരമദിനം കടപ്ര കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കെ.പി.സി.സി നിർവാഹകസമിതി അംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. തോമസ് പി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു.തിരുവല്ല നഗരസഭ അദ്ധ്യക്ഷൻ ആർ.ജയകുമാർ,ഡി.സി.സി ജനറൽ സെക്രട്ടറി ജേക്കബ് പി.ചെറിയാൻ, ജോസ് വി.ചെറി,പീതാംബരദാസ്, തോമസ് കാട്ടുപറമ്പിൽ,ശ്രീലത എന്നിവർ സംസാരിച്ചു.