തിരുവല്ല: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച ആസാദ് നഗർ റസിഡന്റസ് അസോസിയേഷനിലെ കുട്ടികൾക്ക് എൻഡോവ്മെൻ്റുകളും അനുമോദനപത്രവും നൽകി ആദരിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ അസോസിയേഷൻ ഭാരവാഹികൾ കുട്ടികളുടെ ഭവനങ്ങളിലെത്തിയാണ് എൻഡോവ്മെൻറുകൾ വിതരണം ചെയ്തത്. ദേവപ്രയാഗ്.വി,അനുപമ വി.എസ്, നേഹകുര്യൻ തോമസ്, വി.ഉണ്ണികൃഷ്ണൻ,കെ.ശിവശങ്കരൻ, സ്റ്റീവ് തോമസ് ചെറിയാൻ, മഹേഷ്.വി.കുമാർ എന്നിവരെയാണ് അനുമോദിച്ചത്. കൂടാതെ കേരളാ ഫിഷറീസ് സമുദ്രപഠന സർവകലാശാല നടത്തിയ പ്രവേശന പരീക്ഷയിൽ (എൽ.എൽ.എം മാരിടൈം ലോ) ഒന്നാംറാങ്ക് നേടിയ സീതാലക്ഷ്മിക്കും അസോസിയേഷൻ മെമെൻ്റോ നൽകി അനുമോദിച്ചു. വാർഡ് കൗൺസിലർ അജിത,റസിഡന്റസ് അസോസിയേഷൻ ഭാരവാഹികളായ തങ്കമ്മ എബ്രഹാം,പി.എൻ ഗോപാലകൃഷ്ണപിള്ള, ടി.എൻ ഗോപാലകൃഷ്ണൻ, ജയാ സന്തോഷ്, ശ്രീലേഖ സനൽ, കമ്മിറ്റി അംഗങ്ങളായ ടി.എൻ സുരേന്ദ്രൻ, ഡോ.ആർ.വിജയമോഹനൻ, കുരുവിള മാമ്മൻ, അജയ് എസ്.നായർ, പ്രസാദ്.കെ, കൈലാസ് കെ, വിനോദ് വിജയൻ,വിശ്വൻ,സോമൻ,ചെറിയാൻ മാത്യു എന്നിവർ നേതൃത്വം നൽകി. എൻഡോവ്മെൻറുകൾ ഏർപ്പെടുത്തിയ വ്യക്തികൾക്ക് അസോസിയേഷൻ കൃതജ്ഞത അറിയിച്ചു.