jibin
ജിബിൻ

തിരുവല്ല: മണിമലയാറ്റിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് രണ്ട് യുവാക്കളെ കാണാതായി. തിരുവല്ല കുറ്റൂർ പാറയിൽ ഷാജിയുടെയും ഷൈനിയുടെയും മകൻ ജിബിൻ(22), കലയത്തറ വീട്ടിൽ മാത്യുവിന്റെ മകൻ ജോയൽ (21) എന്നിവരെ ഞായറാഴ്ച രാത്രിയാണ് കാണാതായത്. കുറ്റൂർ റെയിൽവേ മേൽപ്പാലത്തിന് താഴെയുള്ള കടവിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതാണ്. നിന്തുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട ജിബിനെയും ജോയലിനെയും കാണാതാവുകയായിരുന്നു. മറ്റുള്ളവർ രക്ഷപ്പെട്ട് വിവരം അറിയിച്ചതോടെ രാത്രിതന്നെ ഫയർഫോഴ്‌സ് തെരച്ചിൽ ആരംഭിച്ചിരുന്നു. ഇന്നലെ അഗ്നിശമന സേനയും സ്‌കൂബാ ഡൈവിങ് സംഘവും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നും തെരച്ചിൽ തുടരും.