ksspu
അടൂർ ഗ്രീൻവാലി പാർക്കിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ആവശ്യമായ മെഡിക്കൽ കിറ്റുകൾ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. മോഹൻ കുമാർ ചിറ്റയം ഗോപകുമാർ എം. എ. എൽ യ്ക്ക് കൈമാറുന്നു.

അടൂർ : നിയോജക മണ്ഡലത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.പി.ഇ കിറ്റുകൾ,സാനിറ്റൈസർ, ക്ളീനിംഗ് ലോഷൻ എന്നിവ വിതരണം ചെയ്തു. ഗ്രീൻവാലി കൺവെൻഷൻ സെന്ററിലെ എഫ്.എൽ.ടി.സിയിലേക്ക് ആവശ്യമായ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.മോഹൻ കുമാറിൽ നിന്നും ചിറ്റയം ഗോപകുമാർ എം.എൽ.എ ഏറ്റുവാങ്ങി. ജില്ലാ ജോയന്റ് സെക്രട്ടറി വി.ജി.ഭാസ്ക്കരകുറുപ്പ്,ജില്ലാ വനിതാവേദി കൺവീനർ എം. സുലൈഖാബ്രവി,അടൂർ ബ്ളോക്ക് സെക്രട്ടറി കോടിയാട്ട് രാമചന്ദ്രൻ,പറക്കോട് ബ്ളോക്ക് സെക്രട്ടറി ആർ. ബലഭദ്രൻ എന്നിവർ പങ്കെടുത്തു.