തിരുവല്ല: ഒന്നാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ഏകജാലക പ്രവേശനം ബി.ആർ.സിതലത്തിലും ക്ലസ്റ്റർതലത്തിലും ഹെൽപ്പ്‌ഡെസ്‌കുകൾ ആരംഭിച്ചു. 202021 വർഷത്തെ ഒന്നാംവർഷ ഏകജാലക പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിലേക്കായി സമഗ്രശിക്ഷയുടെ നേതൃത്വത്തിൽ ഹെൽപ്പ്‌ഡെസ്‌ക് സെന്ററുകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലെ 53 പഞ്ചായത്തുകളിലും നാല് മുനിസിപ്പൽ പ്രദേശത്തുമുള്ള ക്ലസ്റ്റർ സെന്ററുകളിലും 11 സബ് ജില്ലകളിലുമുള്ള ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും ഹെൽപ്പ്‌ഡെസ്‌ക് ഓഗസ്റ്റ് 14 വരെ പ്രവർത്തിക്കുന്നതാണ്. ഹെൽപ്പ്‌ഡെസ്‌ക് സഹായം ആവശ്യമുള്ള കുട്ടികൾ ഏറ്റവും അടുത്തുള്ള ബി.ആർ.സികളുമായി ബന്ധപ്പെട്ടാൽ ആവശ്യമായ നിർദ്ദേശങ്ങൾ ലഭിക്കുന്നതാണെന്ന് സമഗ്രശിക്ഷ ജില്ലാ പ്രോജ്ക്ട് കോഓർഡിനേറ്റർ അറിയിച്ചു. ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളുടെ ഫോൺനമ്പരുകൾ. തിരുവല്ല 04692631921, അടൂർ 04734 220620, ആറന്മുള 04682289104, കോന്നി 04682242475, കോഴഞ്ചേരി 04682211277, മല്ലപ്പള്ളി 04692785453, പന്തളം 04734256055, പത്തനംതിട്ട 04682320913, പുല്ലാട് 04682669798, റാന്നി 04735229883, വെണ്ണിക്കുളം 04692655984.