തിരുവല്ല: മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കർ ഉൾപ്പെട്ട സ്വർണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കുക, പി.എസ്.സി.യെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം നടത്തുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് രാവിലെ 9 മുതൽ സേവ് കേരള സ്പീക്കിംഗ് അപ്പ് കാമ്പയിൻ നടക്കും. ഇതിന്റെ ഭാഗമായി കെ.പി.സി.സി. നിർവാഹക സമിതിയംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിലും തിരുവല്ല ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ആർ.ജയകുമാറും തിരുവല്ല ബ്ലോക്ക് കോൺഗ്രസ് ഭവനിൽ സത്യാഗ്രഹം അനുഷ്ഠിക്കും.സത്യാഗ്രഹ സമരം രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും.