അടൂർ: സാമൂഹ്യ ക്ഷേമപെൻഷനും ക്ഷേമനിധി പെൻഷനും ലഭിക്കുന്നവരോട് കാട്ടുന്ന ഉദാരസമീപനം സ്കൂൾ പാചക തൊഴിലാളികളോട് സ്വീകരിച്ചു കാണാത്തതിൽ സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു സി) പ്രതിഷേധം രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് മുണ്ടപ്പളളി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി മായാ,ജിജി ജോർജ്ജ്, രാജു.കടകരപള്ളി, കെ.രാജേഷ് എന്നിവർ സംസാരിച്ചു.