05-bjp
ചിറ്റാറിൽ ഫോറസ്റ്റ് കസ്റ്റഡിയിലിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പി.പി.മത്തായിയുടെ ഭവനം ബി.ജെ.പി പ്രവർത്തകർ സന്ദർശിച്ചപ്പോൾ

പത്തനംതിട്ട : ചിറ്റാറിൽ ഫോറസ്റ്റ് കസ്റ്റഡിയിലിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പി.പി.മത്തായിയുടെ ഭവനം ബി.ജെ.പി പ്രവർത്തകർ സന്ദർശിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.എ.സൂരജ്, ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ, മണ്ഡലം ജനറൽ സെക്രട്ടറി പി.വി. ബോസ്സ്, ജില്ലാ കമ്മിറ്റിയംഗം കെ.ആർ.രാകേഷ്, ബി.എം.എസ് മേഖലാ സെക്രട്ടറി ഓമനക്കുട്ടൻ, സോണി ചിറ്റാർ ,മണ്ഡലം കമ്മറ്റിയംഗം സുനിൽ ചിറ്റാർ, പഞ്ചായത്ത് പ്രസിഡന്റ് രഞ്ജനൻ ചിത്രാഞ്ജലി, ജനറൽ സെക്രട്ടറി രഞ്ജു എന്നിവർ പങ്കെടുത്തു.