മല്ലപ്പള്ളി: മിനി സിവിൽസ്റ്റേഷനിൽ ഇപ്പോൽ പ്രവർത്തിച്ചുവരുന്ന പട്ടികജാതി പട്ടികവർഗ വികസന ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്തേക്ക് മാറ്റാനുള്ള നീക്കം പിൻവലിക്കണമെന്ന് ഭാരത വേലൻ മഹാസഭ ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പോകാൻ യാത്രാക്ലേശമുള്ളതിനാലും നിർദ്ധനരായ പട്ടികജാതി പട്ടികവർഗക്കാർക്ക് സാമ്പത്തികം ചെലവഴിച്ചാൽ മാത്രമേ ഇങ്ങോട്ട് എത്തിച്ചേരുവാൻ സാധിക്കുകയുള്ളൂ. ജില്ലാ കമ്മിറ്റി പ്രസിഡന്റ് മധു പുന്നാത്തിൽ, രക്ഷാധികാരി എം.എൻ വിജയൻ തെള്ളിയൂർ,സെക്രട്ടറി ശശികുമാർ തിരുവല്ല,സി.കെ ചെല്ലപ്പൻ കുളത്തൂർ, വനിതാ സെക്രട്ടറി ശോഭന സന്തോഷ്, അനില ആനിക്കാട് എന്നിവർ സംസാരിച്ചു.