പത്തനംതിട്ട : കേരള സർക്കാർ സ്ഥാപനമായ കേപ്പിന്റെ ആറന്മുള എൻജിനിയറിംഗ് കോളേജിൽ ബിടെക് എൻ.ആർ.ഐ ക്വാട്ടയിൽ കമ്പ്യൂട്ടർ,സിവിൽ ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ ബ്രാഞ്ചുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു. പ്ലസ്ടു സയൻസിൽ 45ശതമാനം മാർക്കുള്ളവർക്ക് കോളേജ് വെബ്‌സൈറ്റ് www.cearanmula.ac.in വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. കീം ക്വാളിഫിക്കേഷൻ നിർബന്ധമില്ല. ഫോൺ: 9447290841, 9496398131.