ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിലെ 18വാർഡുകളിലും ഹോമിയോ പ്രതിരോധ മരുന്നുകൾ ഉടൻ വിതരണം ചെയ്യണമെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മരുന്നുകൾ വാങ്ങുവാൻ പഞ്ചായത്ത് ഹോമിയോ ഡിസ്പൻസറിക്ക് പഞ്ചായത്ത് ഭരണസമിതി തുക അനുവദിക്കണം. ലക്ഷങ്ങൾ ആസ്തി ഫണ്ടുള്ള മുളക്കുഴ പഞ്ചായത്തിൽ പ്രതിരോധ മരുന്നുകൾ വാങ്ങാൻ തുക നൽകാത്തത് പ്രതിഷേധാർഹമാണ്. നോർത്ത് മേഖല പ്രസിഡന്റ് അനൂപ് പെരിങ്ങാല അദ്ധ്യക്ഷനായി. നിയോജക മണ്ഡലം സെക്രട്ടറി അനീഷ് മുളക്കുഴ മുഖ്യപ്രഭാഷണം നടത്തി. സൗത്ത് മേഖല പ്രസിഡന്റ് അനിൽകുമാർ,പഞ്ചായത്ത് അംഗം സി.എസ് മനോജ്, കർഷക മോർച്ച മണ്ഡലം സെക്രട്ടറി ശ്രീജേഷ് കളീക്കൽ, മണ്ഡലം കമ്മിറ്റി അംഗം സുനിൽ കുമാർ, രഘുഉത്തമദാസ്, രജി പെരിങ്ങാല എന്നിവർ നേതൃത്വം നൽകി.